ആരാച്ചാരുടെ മൗനനൊമ്പരം
ഞാന്‍ , ഒരു പാവം ആരാച്ചാര്‍
എന്‍ മൗനനൊമ്പരത്തിന്‍ വീണയിലുതിരും
സാന്ദ്ര സംഗീതം കേള്‍ക്ക നിങ്ങള്‍.
രാവിന്നിതളുകള്‍ കൊഴിയുന്ന നേരം
നിശ്ശബ്ദത തളം കെട്ടുന്ന നേരം
അന്ധകാരം നിറയുന്ന നേരം
കറുത്ത തുണിയാല്‍ മുഖം മറയ്ക്കുന്നു
കൈ വിറക്കുവാന്‍ പാടില്ലെന്നാരോ
ഉറച്ച ശബ്ദത്താല്‍ ആജ്ഞ നല്‍കുന്നു
എങ്കിലുമെന്‍ മനസ്സ് പിന്‍വലിയുന്നു
എന്‍ ചെട്ടക്കൂരയില്‍ നിന്നുതിരും പിഞ്ചു രോദനം
എന്നെ മുന്നോട്ടു തള്ളുന്നു
പിന്നെയുമെന്നിലെ മനുഷ്യന്‍
പിന്‍വലിയുവാന്‍ വെറുതെ ശ്രമിക്കുന്നു..
എന്‍ കൈകള്‍ നീളുന്നു
കയറില്‍ പിടിക്കുന്നു
അനന്തരം നിശ്ശബ്ദത.....
പൊറുക്കുക മനുഷ്യത്മാവേ
പൊറുക്കുക എന്നോട്
കവര്‍ന്നെടുത്തോരീ നിന്‍ ജീവന്‍
തിരികെ തരാനാകില്ലെനിക്ക്
എങ്കിലും
എന്‍ കണ്ണില്‍ നിന്നുതിരും രണ്ടു തുള്ളി
നിനക്കായര്‍പ്പിക്കുന്നു ഞാന്‍..
ഈശ്വരാ ,
എന്റെ മനസ്സിനെ കല്ലാക്കൂ..
എന്നിലെ സ്നേഹത്തെ തൂക്കിലേട്ടൂ....
No comments:
Post a Comment
ancy kilimanoor