Saturday, August 13, 2011





"TONIGHT  I  CAN  WRITE......."    --  PABLO NERUDA
"ഏറ്റവും ദുഖഭരിതമായ വരികള്‍ "   -- ബാലചന്ദ്രന്‍ ചുള്ളിക്കാട് ( വിവര്‍ത്തനം )
                        ആശയം കടമെടുത്തു കൊണ്ട് ഒരു ചെറിയ ശ്രമം . തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കുക .

                                              പ്രിയതോഴീ നിനക്കായി. . . . .
വെറുതെ കണ്‍ചിമ്മി  നില്‍ക്കും താരകളകലെ,
അരികിലെന്നെ തഴുകുന്ന രാഗം വിഷാദം
മുഗ്ദാമാത്മവിനാലന്നു  നാം പ്രണയിച്ചിരുന്നു . . . . .
ഞാനെന്‍ വീണയില്‍ മീട്ടിയ രാഗം
നിന്‍ നൃത്ത ലാസ്യത്തിലനശ്വരമായി.
നിന്‍ സൗമ്യസുന്ദരമാം  മിഴികളെ പ്രണയിക്കാതിരി-
രിക്കുകയെങ്ങനെയെന്നിലെ മൗനം
നീയിന്നെന്‍ ചാരെയില്ലയോ....
തകരുന്നുവീ ചില്ലുകൊട്ടാരം !!
എന്തിനീ രാവിന്‍ നിരര്‍തമാം  പുഞ്ചിരി  !
പുല്‍ക്കൊടി  തുമ്പിലാ  മഞ്ഞുകണം പോല്‍
കവിതയെന്‍ ആത്മാവിലിറ്റിറ്റൂ വീഴുന്നു
ശ്രുതി ചേര്‍ന്നു നൃത്തമാടന്‍ നീയില്ലെങ്കിലീ
ഗാനമാര്‍തഥശുന്യം  സഖി..
രാവിന്നു താരം വെളിച്ചമേകുമ്പോള്‍
മമ മോഹമിരുളില്‍ പിടയുന്നു.
നിഷ്ഫലമിരുളില്‍ തിരഞ്ഞു തളരുന്നു
രുധിരബാഷ്പം  നിറയും കണ്ണുകള്‍ 
നമ്മിലെ പ്രണയത്തിനന്നു
മൂകസാക്ഷിയായി നിന്ന തേന്മാവും
മാവിന്റെ ചില്ലയും ആ കിളിനാദവും
ഇന്നും അതുപോലെ
എങ്കിലും നാം . . . . . . . .
നിന്നെ ഞാനിനി പ്രണയിക്കയില്ല,
എങ്കിലുമെന്‍ മനം കൊതിച്ചുപോയീടാം
പ്രണയത്തിന്‍  നിറക്കൂട്ടാല്‍ നീ
വരച്ചുവെന്‍ ചിത്രമെന്നാല്‍
കാലമേ, നീയതു  മായ്ച്ചുവോ ?
പുതുചിത്രം വരച്ചുവോ?
എന്ന ചുംബനങ്ങലേറ്റൂ  വാങ്ങിയ
നിന്‍ മേനിയുമാ  മിഴികളും അന്യമായ് . . .
നിന്നെയഗാധമായി  സ്നേഹിക്കയാലീ
വിരഹമെന്നെ തളര്‍ത്തുന്നു
ഞാന്‍ നിനക്കായ്‌ സഹിച്ച വേദനകള്‍-
ക്കന്ത്യം കുറിക്കുമീ സായാഹ്നത്തില്‍
പ്രിയതോഴീ നിനക്കായിതാ 
എന്‍  ജീവരക്തം  തുടിയ്ക്കും  വരികള്‍. . . .