Saturday, August 13, 2011





"TONIGHT  I  CAN  WRITE......."    --  PABLO NERUDA
"ഏറ്റവും ദുഖഭരിതമായ വരികള്‍ "   -- ബാലചന്ദ്രന്‍ ചുള്ളിക്കാട് ( വിവര്‍ത്തനം )
                        ആശയം കടമെടുത്തു കൊണ്ട് ഒരു ചെറിയ ശ്രമം . തെറ്റുകുറ്റങ്ങള്‍ സദയം ക്ഷമിക്കുക .

                                              പ്രിയതോഴീ നിനക്കായി. . . . .
വെറുതെ കണ്‍ചിമ്മി  നില്‍ക്കും താരകളകലെ,
അരികിലെന്നെ തഴുകുന്ന രാഗം വിഷാദം
മുഗ്ദാമാത്മവിനാലന്നു  നാം പ്രണയിച്ചിരുന്നു . . . . .
ഞാനെന്‍ വീണയില്‍ മീട്ടിയ രാഗം
നിന്‍ നൃത്ത ലാസ്യത്തിലനശ്വരമായി.
നിന്‍ സൗമ്യസുന്ദരമാം  മിഴികളെ പ്രണയിക്കാതിരി-
രിക്കുകയെങ്ങനെയെന്നിലെ മൗനം
നീയിന്നെന്‍ ചാരെയില്ലയോ....
തകരുന്നുവീ ചില്ലുകൊട്ടാരം !!
എന്തിനീ രാവിന്‍ നിരര്‍തമാം  പുഞ്ചിരി  !
പുല്‍ക്കൊടി  തുമ്പിലാ  മഞ്ഞുകണം പോല്‍
കവിതയെന്‍ ആത്മാവിലിറ്റിറ്റൂ വീഴുന്നു
ശ്രുതി ചേര്‍ന്നു നൃത്തമാടന്‍ നീയില്ലെങ്കിലീ
ഗാനമാര്‍തഥശുന്യം  സഖി..
രാവിന്നു താരം വെളിച്ചമേകുമ്പോള്‍
മമ മോഹമിരുളില്‍ പിടയുന്നു.
നിഷ്ഫലമിരുളില്‍ തിരഞ്ഞു തളരുന്നു
രുധിരബാഷ്പം  നിറയും കണ്ണുകള്‍ 
നമ്മിലെ പ്രണയത്തിനന്നു
മൂകസാക്ഷിയായി നിന്ന തേന്മാവും
മാവിന്റെ ചില്ലയും ആ കിളിനാദവും
ഇന്നും അതുപോലെ
എങ്കിലും നാം . . . . . . . .
നിന്നെ ഞാനിനി പ്രണയിക്കയില്ല,
എങ്കിലുമെന്‍ മനം കൊതിച്ചുപോയീടാം
പ്രണയത്തിന്‍  നിറക്കൂട്ടാല്‍ നീ
വരച്ചുവെന്‍ ചിത്രമെന്നാല്‍
കാലമേ, നീയതു  മായ്ച്ചുവോ ?
പുതുചിത്രം വരച്ചുവോ?
എന്ന ചുംബനങ്ങലേറ്റൂ  വാങ്ങിയ
നിന്‍ മേനിയുമാ  മിഴികളും അന്യമായ് . . .
നിന്നെയഗാധമായി  സ്നേഹിക്കയാലീ
വിരഹമെന്നെ തളര്‍ത്തുന്നു
ഞാന്‍ നിനക്കായ്‌ സഹിച്ച വേദനകള്‍-
ക്കന്ത്യം കുറിക്കുമീ സായാഹ്നത്തില്‍
പ്രിയതോഴീ നിനക്കായിതാ 
എന്‍  ജീവരക്തം  തുടിയ്ക്കും  വരികള്‍. . . .

Saturday, October 17, 2009





ആരാച്ചാരുടെ മൗനനൊമ്പരം 
 

ഞാന്‍ , ഒരു പാവം ആരാച്ചാര്‍
എന്‍ മൗനനൊമ്പരത്തിന്‍ വീണയിലുതിരും 
സാന്ദ്ര സംഗീതം കേള്‍ക്ക  നിങ്ങള്‍.

രാവിന്നിതളുകള്‍ കൊഴിയുന്ന നേരം 
നിശ്ശബ്ദത തളം കെട്ടുന്ന നേരം 
അന്ധകാരം നിറയുന്ന നേരം 
കറുത്ത തുണിയാല്‍ മുഖം മറയ്ക്കുന്നു 
കൈ വിറക്കുവാന്‍  പാടില്ലെന്നാരോ
ഉറച്ച ശബ്ദത്താല്‍ ആജ്ഞ നല്‍കുന്നു 
എങ്കിലുമെന്‍ മനസ്സ് പിന്‍വലിയുന്നു  

എന്‍ ചെട്ടക്കൂരയില്‍ നിന്നുതിരും പിഞ്ചു രോദനം 
എന്നെ മുന്നോട്ടു തള്ളുന്നു

പിന്നെയുമെന്നിലെ മനുഷ്യന്‍ 
പിന്‍വലിയുവാന്‍  വെറുതെ ശ്രമിക്കുന്നു..

എന്‍ കൈകള്‍ നീളുന്നു 
കയറില്‍ പിടിക്കുന്നു
അനന്തരം നിശ്ശബ്ദത.....

പൊറുക്കുക മനുഷ്യത്മാവേ 
പൊറുക്കുക എന്നോട് 
കവര്‍ന്നെടുത്തോരീ   നിന്‍ ജീവന്‍ 
തിരികെ തരാനാകില്ലെനിക്ക് 
എങ്കിലും
എന്‍ കണ്ണില്‍ നിന്നുതിരും രണ്ടു തുള്ളി 
നിനക്കായര്‍പ്പിക്കുന്നു  ഞാന്‍..
ഈശ്വരാ ,
എന്റെ മനസ്സിനെ കല്ലാക്കൂ..
എന്നിലെ സ്നേഹത്തെ തൂക്കിലേട്ടൂ....

Friday, October 9, 2009





TO MY DEAR FRIENDS ,



"സ്വപ്‌നങ്ങള്‍ പൂക്കും വീഥിയിലെതോ 
നിസ്വനം കേട്ടു ഞാന്‍ നിന്നു
'സുഖമോ' എന്നോതി ചിരി തൂകി 
ആ സുന്ദര സൗഹൃദ പുഷ്പം.........."

Thursday, October 8, 2009


"കാലമില്ലാതാകുന്നു
ദേശമില്ലാതാകുന്നു
കവിതേ  നീയെത്തുമ്പോള്‍  
ഞാനില്ലാതാകുന്നു....."
ഞാനൊരു മലയാളിയാണ്  , തനി മലയാളി .. ഞാനടക്കമുള്ള ഈ പ്രപഞ്ചം മുഴുവന്‍ എനിക്ക് ഈ മലയാളത്തിലെഴുതപ്പെട്ട ഒരു കവിതയാണ് ................
                                      = കുഞ്ഞുണ്ണി മാഷ്  

Wednesday, October 7, 2009


A TRIBUTE TO D GREAT BHARATH MURALI


"ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം 
ഓര്‍മിക്കണം എന്ന വാക്കു മാത്രം 
എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും 
കണ്ടുമുട്ടാമെന്ന വാക്കു മാത്രം 
നാളെ പ്രതീക്ഷ തന്‍ കുങ്കുമപ്പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം "
                           =ശ്രീ  മുരുകന്‍ കാട്ടാക്കട

Friday, October 2, 2009



"എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം"